കൊയിലാണ്ടി പെരുവട്ടൂരിൽ അമ്മയും മകനും തൂങ്ങിമരിച്ച നിലയിൽ

കൊയിലാണ്ടി പെരുവട്ടൂരിൽ അമ്മയും മകനും തൂങ്ങി മരിച്ച നിലയിൽ. നടേരി റോഡിൽ ചേരിക്കുന്നുമ്മൽ താമസിക്കും ഇല്ലത്ത്താഴ പ്രസന്ന (60) മകൻ പ്രശാന്ത് (28) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകീട്ട് 6 മണിയോടുകൂടിയാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് സമീപ വീട്ടിലെ ഒരു സ്ത്രീയാണ് ആദ്യം കാണുന്നത്. ഇന്ന് കാലത്ത് മുതൽ ഇവരെ കാണാതായതിനെ തുടർന്ന് വീടിൻ്റെ ജനാലയിലൂടെ നോക്കിയപ്പോഴാണ് തൂങ്ങികിടക്കുന്നത് കണ്ടത്. രണ്ട് മുറികളിലായിട്ടാണ് ഇവരെ കണ്ടെത്തിയത്.

ഉടൻതന്നെ നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. കൊയിലാണ്ടി സി.ഐ എൻ. സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുന്നു. പരേതനായ അശോകൻ്റെ ഭാര്യയാണ് പ്രസന്ന. മൂത്ത മകൻ പ്രശോഭ് മുമ്പ് ഒരു വാഹനാപകടത്തിൽപ്പെട്ട് മരണമടഞ്ഞിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *