
ധനുഷ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് അനേകന്‍. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അമ്രിയ ആണ് നായിക. അതുല്‍ കുല്‍ക്കര്‍ണി, ആശിഷ് വിദ്യാര്‍തി, ജഗന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.
ഹാരിസ് ജയരാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഒരു റൊമാന്റിക് എന്റര്‍ടെയ്‌നറായിട്ടായിരിക്കും കെ വി ആനന്ദ് അനേകന്‍ ഒരുക്കുക.
