ഗാന്ധിയുടെ കൊച്ചു മകന്‍ എഎപിയില്‍

ദില്ലി: രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ ചെറുമകനും പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ രാജ് മോഹന്‍ ഗാന്ധിയും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായതിനാലാണ് ആം ആദ്മിയില്‍ ചേരുന്നതെന്ന് രാജ്‌മോഹന്‍ ഗാന്ധി പറഞ്ഞു.

mahatam-gandhi-grandson-kejriwal1

തന്റെ മുത്തശ്ശന്‍ കൂടി ചേര്‍ന്ന് രൂപീകരിച്ച കോണ്‍ഗ്രസ് ഇന്ന് ഒരു പ്രത്യേക വിഭാഗത്തിന്റെ പാര്‍ട്ടിയായി മാറിയിരിക്കുകയാണ്. ബിജെപിയാകട്ടെ ധനികര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്- രാജ് മോഹന്‍ ഗാന്ധി പറഞ്ഞു.
ഇവിടെ സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആം ആദ്മി പാര്‍ട്ടി മാത്രമേയുള്ളൂവെന്നതിനാലാണ് ആം ആദ്മിയില്‍ ചേര്‍ന്നതെന്നും രാജ്‌മോഹന്‍ ഗാന്ധി വ്യക്തമാക്കി. ഗുജറാത്തില്‍ നരേന്ദ്ര മോദിക്കെതിരെ രാജ്‌മോഹന്‍ ഗാന്ധി മത്സരിക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച ചോദ്യത്തിന് അതൊരു വിദൂര സാധ്യതമാത്രമാണെന്നായിരുന്നു രാജ്‌മോഹന്‍ ഗാന്ധിയുടെ പ്രതികരണം.