കീവ്: ഉക്രെയ്ന്‍ പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ചിനെ പാര്‍ലമെന്റ് വോട്ടെടുപ്പിലൂടെ പുറത്താക്കി. മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ യൂലിയ ടൈമോ ഷെങ്കോവിനെ ജയില്‍ മോചിതയാക്കുകയും ചെയ്തു. 2011 മുതല്‍ വിവിധ കുറ്റങ്ങളുടെ പേരില്‍ ടൈമോഷെങ്കോവിനെ തടവില്‍ പാര്‍പ്പിച്ചുവരികയായിരുന്നു.
ഏറെ ഹര്‍ഷാരവത്തോടെയാണ് ജനങ്ങള്‍ ടൈമോ ഷെങ്കോവിനെ സ്വീകരിച്ചത്. അധികം താമസിയാതെ ഉക്രെയ്ന്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമാകുമെന്ന് ടൈമോഷെങ്കോവ് പറഞ്ഞു. അധികാര ദുര്‍വിനിയോഗത്തിന്റെ പേരിലാണ് യാനുകോവിച്ചിനെതിരെ ഉക്രെയ്ന്‍ പാര്‍ലമെന്റ് ഇംപീച്ച്‌മെന്റ് നടപടി കൊണ്ടുവന്നത്. സ്വന്തം പക്ഷത്തെ 447 അംഗങ്ങളില്‍ 328 പേരും യാനുകോവിച്ചിനെതിരായാണ് വോട്ട് ചെയ്തത്.
യുറോപ്യന്‍ യൂണിയനുമായി വ്യാപാര കരാറുണ്ടാക്കുന്നതില്‍ നിന്ന് പിന്മാറിയതോടെയാണ് സര്‍ക്കാരിനെതിരായ പ്രക്ഷോഭം തുടങ്ങിയത്. അതേസമയം പാര്‍ലമെന്റിന്റെ ഇംപീച്ച് നടപടിയില്‍ ശക്തമായ പ്രതിഷേധമാണ് യാനുകോവിച്ച് രേഖപ്പെടുത്തിയത്. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തനിക്കെതിരായ പാര്‍ലമെന്റ് നടപടി നിയമവിരുദ്ധമാണെന്നും അത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.