
അതേസമയം സരിതയുടെ പേരില്‍ കാഞ്ഞങ്ങാട് കോടതി പുറപ്പെടുവിച്ച വാറണ്ട് പുറത്തിറങ്ങുന്നതിന് തടസമല്ലെന്ന് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. കേസില്‍ സരിതയ്ക്ക് ജാമ്യം ലഭിച്ചതാണ്. പിന്നീട് ഹാജരാക്കുന്നതിന് വേണ്ടി മാത്രമാണ് പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചത്. കോടതിയില്‍ മാപ്പപേക്ഷ നല്‍കിയാല്‍ തീരാവുന്ന പ്രശ്‌നമേ ഇക്കാര്യത്തിലുള്ളൂ. അറസ്റ്റു വാറണ്ട് ഉണ്ടെന്ന് മാദ്ധ്യമങ്ങള്‍ തെറ്റിദ്ധരിച്ചതാണെന്നും ഫെനി പറഞ്ഞു.
