ഹൈദരാബാദ്: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരളാ സ്‌െ്രെടടക്കേഴ്‌സ് ഫൈനലിലെത്തി. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തില്‍ വച്ച് നടന്ന സെമിയില്‍ ഭോജ്പുരി ദബാംഗ്‌സിനെ 8 വിക്കറ്റിനാണ് സ്‌െ്രെടക്കേഴ്‌സ് തകര്‍ത്തത്. 128 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം, 9 പന്തുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടന്നു. പുറത്താകാതെ 48 റണ്‍സെടുത്ത അര്‍ജുന്‍ നന്ദകുമാറാണ് ടോപ് സ്‌കോറര്‍.
ആദ്യം ബാറ്റു ചെയ്ത് ഭോജ്പുരി ദബാംഗിന് നിശ്ചിത 20 ഓവറില്‍ 128 റണ്‍സ് എടുക്കാനെ കഴിഞ്ഞിരുന്നുള്ളു. 2 വിക്കറ്റ് വീതം വീഴ്ത്തിയ നന്ദകുമാറിന്റെയും ഗോപന്റെയും പ്രകടനമാണ് കേരള സ്‌ട്രൈക്കഴ്‌സ് ബൗളിംഗ് നിരയില്‍ നിര്‍ണ്ണായകമായത്. മറുപടി ബാറ്റിംഗിനിറങ്ങിയ കേരള സ്‌ട്രൈക്കഴ്‌സിന് 48 റണ്‍സെടുത്ത നന്ദന്‍ കുമാറിന്റെയും 38 റണ്‍സെടുത്ത ക്യാപ്റ്റന്‍ രാജീവ് പിള്ളയുടെയും ഇന്നിംഗ്‌സുകളാണ് മികച്ച വിജയം സമ്മാനിച്ചത്.
