
ഈ കേസില്‍ സര്‍ക്കാരിന് ഒരു താല്‍പര്യങ്ങളും ഇല്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും. കോടതിയുടെ മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ് കേസ് മുന്നോട്ട് പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു.
സരിതയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ കത്ത് തുടര്‍ നടപടികള്‍ക്കായി ഡി ജി പിയ്ക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സരിതാ എസ് നായര്‍ക്ക് ജാമ്യം ലഭിച്ചത് വീഴ്ചയാണെന്ന് കെ മുരളീധരന്‍ എം എല്‍ എ പറഞ്ഞിരുന്നു. കേസുകളും വാറണ്ടും നിലനില്‍ക്കെ സരിതയ്ക്ക് ജാമ്യം ലഭിച്ചത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. സോളാര്‍ കേസ് ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ ആയതിനാല്‍ കൂടുതലൊന്നും പറയുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.
