പാലക്കാട്: മാതാ അമൃതാനന്ദമയി മഠത്തിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി അമൃതാനന്ദമയി രംഗത്ത്. ആശ്രമം ഒരു തുറന്ന പുസ്തകമാണ്. പലരും പലതും പറയുന്നുണ്ട്. അവര്‍ വിചാരിച്ച കാര്യം നടക്കാതെ വരുമ്പോഴാണ് പലതും പറയുന്നത്. ഇതൊക്കെ മറക്കാനും ക്ഷമിക്കാനും ശ്രമിക്കുകയാണെന്നും അങ്ങനെ ക്ഷമിക്കുമ്പോള്‍ പലതും അനുഭവിക്കേണ്ടി വരുന്നുവെന്നും അവര്‍ പറഞ്ഞു.
പാലക്കാട് പുത്തൂരില്‍ ബ്രഹ്മസ്ഥാന ഉല്‍സവത്തോടനുബന്ധിച്ചുള്ള പ്രഭാഷണത്തിനിടെയാണ് മാതാ അമൃതാനന്ദമയി മഠത്തിനെതിരേ ഉയര്‍ന്ന ആരോപണങ്ങളോട് പ്രതികരിച്ചത്.
എല്ലാ വര്‍ഷവും ആശ്രമത്തിന്റെ വരവു ചെലവ് കണക്കുകള്‍ കൃത്യമായി ബോധിപ്പിക്കാറുണ്ട്. ആരോ എന്തൊക്കെയോ ചെയ്ത് മതവികാരമിളക്കി വിട്ട് അങ്ങോട്ടുമിങ്ങോട്ടും ഗുസ്തി ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. എന്നെ സേവിക്കണമെന്ന് ഞാന്‍ ആരോടും പറയുന്നില്ലെന്നും ഞാന്‍ മറ്റുള്ളവരെ സേവിക്കുകയാണ് ചെയ്യുന്നതെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.