രാഹുലും മുലായവും സഹോദരങ്ങള്‍: എഎപി

Ashutosh542ദില്ലി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവും സഹോദരന്മാരാണെന്ന് ആംആദ്മി നേതാവ് അഷുതോഷിന്റെ ട്വീറ്റ്. കോണ്‍ഗ്രസും ഉത്തര്‍പ്രദേശ് പോലീസും ഒത്തുചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അമേത്തിയില്‍ എഎപി നടത്തിയ ജാദു ചലാവോ യാത്രയ്ക്കിടെ പാര്‍ട്ടി പ്രവര്‍ത്തകരെ ഒരുസംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് എഎപി നേതാവ് കുമാര്‍ വിശ്വാസ് ആരോപണമുയര്‍ത്തിയതിനു പിന്നാലെയാണ് അഷുതോഷിന്റെ ഈ പ്രസ്താവന.
കുറ്റക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെരിരേ എഫ്‌ഐആര്‍ തയാറാക്കാന്‍ പോലീസ് വിസമ്മതിച്ചെന്ന് എഎപി ആരോപിച്ചിരുന്നു. എഎപി യാത്രയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് മുന്ന സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം പ്രവര്‍ത്തകരെ ആക്രമിച്ചെന്നും കൊല്ലുമെന്ന് ഭീഷണി മുഴക്കിയെന്നുമാണ് കുമാര്‍ വിശ്വാസ് ആരോപിച്ചത്.