പാരിസ്: ഉക്രൈനില്‍ ആഭ്യന്തരപ്രക്ഷോഭത്തിന് അവസാനം കുറിച്ച് പ്രസിഡന്റ് യാനുഷ്‌കോവിച്ച് പ്രതിപക്ഷവുമായി ഒപ്പുവച്ച സമാധാനകരാറിനെ സ്വാഗതം ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒളാന്ദെ.
ഉക്രൈയിനിനെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തളര്‍ത്തിയ ഭീകരമായ പ്രക്ഷോഭത്തിനു ശേഷം പ്രസിഡന്റ് സമാധാന കരാറിലെത്തിയെന്ന് ഒളാന്ദെയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഉക്രൈയിനിന്റെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനും ജനാധിപത്യപരമായ നവീകരണത്തിനും വേണ്ടി എന്തു സഹായത്തിനും പാരിസ് തയാറാണെന്നും ഒളാന്ദെ അറിയിച്ചു.
വെള്ളിയാഴ്ചയാണ് യൂറോപ്യന്‍ വിദേശകാര്യമന്ത്രിമാരുടെ സാന്നിധ്യത്തില്‍ മൂന്നു പ്രമുഖ പ്രതിപക്ഷ നേതാക്കളും ഉക്രൈയിന്‍ പ്രസിഡന്റ് വിക്ടര്‍ യാനുക്കോവിച്ചും കരാറില്‍ ഒപ്പുവച്ചത്.