
ടി പി ചന്ദ്രശേഖരന്‍ കേസില്‍ വി എസ് അച്യുതാനന്ദനെതിരേ ഒന്നും പറയാന്‍ സാധിക്കാതെ വരുമ്പോഴാണ് പിണറായി വിജയന്‍ പോലീസിനെതിരേ തിരിയുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എ ഡി ജി പി ശങ്കര്‍ റെഡ്ഡിക്കെതിരേ പിണറായി നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
അമൃതാനന്ദമയി മഠത്തില്‍ വഴിവിട്ട് ഒന്നും നടന്നിട്ടില്ലെന്നാണ് കരുതുന്നതെന്നും മഠവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു. അമൃതാനന്ദമയിക്കെതിരെ മുന്‍ ശിഷ്യ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവത്തോടെ കാണണമെന്ന് പിണറായി ആവശ്യപ്പെട്ടിരുന്നു. ആശ്രമങ്ങളില്‍ നടക്കുന്നതെന്തെന്ന് പരിശോധിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും പിണറായി പറഞ്ഞിരുന്നു.
