ന്യൂഡല്‍ഹി: ബി ജെ പി നേതാവും കേന്ത്രമന്ത്രിയുമായ നിതിന്‍ ഗഡ്ഗരി നല്‍കിയ മാനനഷ്ടകേസില്‍ അരവിന്ദ് കെജ്രിവാളിനെതിരെ പട്യാല ഹൗസ് കോടതി കുറ്റം ചുമത്തി. കേസിന്റെ തുടര്‍ന്നുള്ള വിചാരണ ആഗസ്ത് 7ന് ആരംഭിക്കും. തനിക്കെതിരായ ആരോപണങ്ങള്‍ പിന്‍വലിച്ചാല്‍ കെജ്രിവാളിനെതിരായ കേസ് പിന്‍വലിക്കാമെന്ന് ഗഡ്കരി കോടതിയില്‍ അറിയിച്ചെങ്കിലും കെജ്രിവാള്‍ ഇതിന് തായാറാകത്തതിനെത്തുടര്‍ന്നാണ് കോടതി കുറ്റം ചുമത്തിയത്.
കേസ് ഒത്ത് തീര്‍പ്പാക്കാനുള്ള ജഡ്ജിയുടെ നിര്‍ദ്ദേശവും കെജ്രിവാള്‍ തള്ളിയിരുന്നു. ഈ വര്‍ഷം ജനുവരിയിലാണ് കെജ്രിവാള്‍ ഗഡ്കരി അഴിമതിക്കാരനാണെന്നും വിദേശബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്നും ആരോപിച്ചത്. കേസിന്റെ വിചാരണക്ക് നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് കെജ്രിവാളിനെ കോടതി ഒഴിവാക്കി.