ന്യൂഡല്‍ഹി: ഡെറാഡൂണ്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 17 പൊലീസുകാര്‍ കുറ്റക്കാരാണെന്ന് സിബിഐ കോടതി കണ്ടെത്തി.
2009 ജൂലൈ 3നായിരുന്നു കേസിനാസ്പദമായ സംഭവം.എംബിഎ വിദ്യാര്‍ത്ഥിയായ രണ്‍ബീര്‍ എന്ന ഇരുപത്തിരണ്ടുകാരനാണ് വെടിയേറ്റ് മരിച്ചത്.18 പൊലീസുകാര്‍ക്കെതിരെയാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം, തട്ടിക്കൊണ്ട്‌പോകല്‍, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. കുറ്റം ചുമത്തിയവരില്‍ രണ്ട് ഇന്‍സ്‌പെക്ടര്‍മാരും നാല് സബ് ഇന്‍സ്‌പെക്ടര്‍മാരുമുള്‍പ്പെടെ 17 പേര്‍ കൊലപാതക കുറ്റം ചെയ്തതായും ഒരാള്‍ തെളിവ് നശിപ്പിച്ചതായും കണ്ടെത്തി.
ജൂണ്‍ 9 ന് കോടതി ശിക്ഷ വിധിയ്ക്കും. ഉത്തരാഖണ്ഡ് സി.ബിസി.ഐ.ഡി അന്വേഷിച്ച കേസ് റണ്‍ബീറിന്റെ പിതാവിന്റെ ഹര്‍ജി പ്രകാരം ഡല്‍ഹിയ്ക്ക് വിടുകയായിരുന്നു.
കുറ്റകരമായ പശ്ചാത്തലത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉത്തരാഖണ്ഡ് പൊലീസ് രണ്‍ബീറിനെ വെടിവെച്ച് വീഴ്ത്തിയത്. എന്നാല്‍ തന്റെ മകന്‍ ജോലി അന്വേഷിച്ചാണ് ഉത്തരാഖണ്ഡില്‍ എത്തിയതെന്ന് റണ്‍ബീറിന്റെ പിതാവ് രവീന്ദ്ര സിങ് ആരോപിച്ചു.