
കൊച്ചി: എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എയ്‌ക്കെതിരെ നല്‍കിയ പരാതിയില്‍ തീരുമാനമായ ശേഷം കൂടുതല്‍ പേര്‍ക്കെതിരെ പരാതി നല്‍കുമെന്ന് സരിത.എസ്.നായര്‍. സോളാര്‍ കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മിഷന്‍ ജസ്റ്റിസ് ജി. ശിവരാജന് മുമ്പാകെ മൊഴി നല്‍കാനെത്തിയതായിരുന്നു സരിത. അബ്ദുള്ളക്കുട്ടി പീഡിപ്പിച്ച തീയതിയും സമയവും കോടതിയ്ക്ക് നല്‍കിയ മൊഴിയിലുണ്ട്. ഇതുസംബന്ധിച്ച് ഒരവ്യക്തതയുമില്ല. ഇപ്പോള്‍ മറ്റുള്ളവരുടെ പേരുകള്‍ പറയുന്നില്ല. പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ബോധ്യപ്പെട്ടാല്‍ മറ്റ് ഏജന്‍സികളെ സമീപിക്കുമെന്നും സരിത പറഞ്ഞു.
കമ്മീഷന് നല്‍കിയ മൊഴിയെക്കുറിച്ച് പരസ്യ പ്രതികരണത്തിനില്ലെന്നും പറയാനുള്ളതെല്ലാം എഴുതിക്കൊടുത്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. അഡ്വ. ഫെനി ബാലകൃഷ്ണനും സരിതയ്ക്ക് സരിഒപ്പമുണ്ടായിരുന്നു.
