ഹലോ ബോസ് പ്രദര്‍ശനത്തിന്

bhavana-vishnuvardhana-movie-stills00-4 copyമലയാളിതാരം ഭാവനയും പ്രിയാമണിയും കന്നഡ താരം സുധീപും അഭിനയിക്കുന്ന ഹലോ ബോസ് പ്രദര്‍ശനത്തിന്. സംവിധാനം പി.കുമാര്‍, ഹിന്ദി, കന്നഡ തമിഴ് സിനിമയില്‍ ഹിറ്റുകള്‍ സമ്മാനിച്ച പി.കുമാറിന്റെ ഈ സംവിധാന സംരംഭം വിനോദ ചിത്രത്തിന്റെ ചേരുവകള്‍ ചേര്‍ത്താണ് പാകപ്പെടുത്തിയിരിക്കുന്നത്. ഗിരീഷ് പിക്‌ച്ചേഴ്‌സാണ് ഈ ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.  എഴുപത് കോടി മുതല്‍ മുടക്കില്‍ വന്‍താര നിരയില്‍ നിര്‍മ്മിച്ച ഈ ചിത്രം പ്രിയാമണി, ഭാവന എന്നീ താരങ്ങളുടെ സാന്നിധ്യം കൊണ്ടു തന്നെ ശ്രദ്ധേയമാണ്. യുവപ്രേക്ഷകരുടെ ആസ്വാദനരീതിയോട് ചേര്‍ന്നു നില്‍ക്കുന്ന ദൃശ്യങ്ങളില്‍ കിടിലന്‍ ഫൈറ്റും ഗ്ലാമര്‍ നിറഞ്ഞ ഗാനരംഗങ്ങളും ഹൈലെറ്റാണ്, ഹിന്ദി സിനിമയിലെ വില്ലന്‍താരം, സോനുസൂധാണ് ചിത്രത്തില്‍ വില്ലനെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം രാജരത്‌നം, എഡിറ്റിംഗ്, മോഹന്‍, കോ-ഓഡിനേറ്റര്‍ നൗഷാദ്, സംഗീതം ഹരിഷ്‌കൃഷ്ണ.



Sharing is Caring