
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടു വന്ന സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ജാര്‍ഖണ്ഡ് സ്വദേശിയും മുക്കം ഓര്‍ഫനേജിലെ ജീവനക്കാരനുമായ ഷഫീഖ് ഷെയ്ഖാണ് അറസ്റ്റിലായത്.കുട്ടികളെ എത്തിക്കുന്നതില്‍ ഇടനിലക്കാരുടെ സഹായിയായി പ്രവര്‍ത്തിച്ചു എന്നതാണ് ഇയാള്‍ക്ക് എതിരായ കുറ്റം.
