
തിരുവനന്തപുരം: നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. 28 ദിവസമാണ് നിയമസഭ സമ്മേളിക്കുക. മുല്ലപ്പെരിയാര്‍ പ്രശ്‌നം സമ്മേളനത്തില്‍ ചര്‍ച്ചയാകും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രിംകോടതി വിധിയെ തുടര്‍ന്നുണ്ടായ സ്ഥിതിവിശേഷം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പ്രമേയം അവതരിപ്പിക്കും. തുടര്‍ന്നായിരിക്കും ചര്‍ച്ച. ബജറ്റിന്റെ വകുപ്പ് തിരിച്ചുളള ചര്‍ച്ചയും കാലാവധി പൂര്‍ത്തിയാകുന്ന ബില്ലുകളും സമ്മേളനത്തില്‍ പരിഗണിക്കും.
