പാലക്കാട്: മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടു വന്ന സംഭവത്തില്‍ അന്വേഷണത്തിനായി ബീഹാറില്‍ നിന്നുള്ള സംഘം ഇന്ന് പാലക്കാട്ടെത്തി. ബീഹാറിലെ സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരാണ് എത്തിയത്. കുട്ടികളെ താത്കാലികമായി പാര്‍പ്പിച്ചിരിക്കുന്ന പാലക്കാട് ഓര്‍ഫനേജിലെത്തി് സംഘം പരിശോധന നടത്തി. ജില്ലാ കളക്ടറുമായ കൂടിക്കാഴ്ച നടത്തുന്ന ഉദ്യോഗസ്ഥ സംഘം കുട്ടികളെ തിരിച്ച് കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ ആരംഭിക്കും.
ബീഹാറില്‍ നിന്നും 7 കുട്ടികളെയാണ് കേരളത്തിലേക്ക് രേഖകളില്ലാതെ കൊണ്ടു വന്നത്. മുക്കം മുസ്ലീം ഓര്‍ഫനേജിലേക്കായിരുന്നു കുട്ടികളെ കൊണ്ടുവന്നത്. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഇവരെ റെയില്‍വേ പോലീസ് തടയുകയായിരുന്നു.
ജാര്‍ഖണ്ഡ് ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ കുട്ടികളെ കുറിച്ച്അന്വേഷിക്കുന്നതിനായി നേരത്തെ തന്നെ ഉദ്യാഗസ്ഥസംഘം പാലക്കാട്ടെത്തിയിരുന്നു.
FLASHNEWS