അബ്ദുള്ളക്കുട്ടിയ്ക്ക് കണ്ണൂര്‍ ഡിസിസിയുടെ പിന്തുണ

abdullakuttyകണ്ണൂര്‍: സരിതയുടെ പരായിയെത്തുടര്‍ന്ന് കുറ്റാരോപിതനായ അബ്ദുള്ളക്കുട്ടിയ്ക്ക് കണ്ണൂര്‍ ഡിസിസിയുടെ പൂര്‍ണ്ണ പിന്തുണ. വിഷയം ചര്‍ച്ചചെയ്യാനായി ഇന്നു രാവിലെ ചേര്‍ന്ന അടിയന്തര ഡിസിസി യോഗത്തിലാണ് അബ്ദുള്ളക്കുട്ടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്്. അബ്ദുള്ളക്കുട്ടി വേട്ടയാടപ്പെടുകയാണെന്നും, വേട്ടയാടാനുള്ള നീക്കത്തെ ഒറ്റക്കെട്ടായി നേരിടുമെന്നും ഡിസിസി പ്രസിഡന്റ് സുരേന്ദ്രന്‍ പറഞ്ഞു. അബ്ദുള്ളക്കുട്ടിയെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസിക്കെതിരെ താന്‍ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടു എന്ന വാര്‍ത്ത ശരിയല്ലെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. വിഷമഘട്ടത്തില്‍ പാര്‍ട്ടിയാണ് തന്നെ സഹായിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. അബ്ദുള്ളക്കുട്ടിയെ വേട്ടയാടാനുള്ള നീക്കത്തെ ഒറ്റക്കെട്ടായി നേരിടുമെന്നും താന്‍ മത്സരിക്കുമെന്നത് മാധ്യമസൃഷ്ടി മാത്രമാണെന്നും കെ സുധാകരന്‍ പറഞ്ഞു.
അതേസമയം, അബ്ദുള്ളക്കുട്ടി കുറ്റക്കാരനാണെന്ന് തെളിഞ്ഞാലുള്ള നിലപാട് അപ്പോള്‍ വ്യക്തമാക്കുമെന്നാണ് ഡിസിസി നിലപാട്.


 


Sharing is Caring