ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗത്വമടക്കമുള്ള പാര്‍ട്ടി പദവികളില്‍ നിന്ന് ഒഴിവാക്കണമെന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരി . ഇന്ന് ചേരുന്ന പോളിറ്റ് ബ്യൂറോയിലും യെച്ചൂരി ഇക്കാര്യം അറിയിക്കും. ലോക്‌സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞമാസം ചേര്‍ന്ന് പോളിറ്റ്ബ്യൂറോയിലും യെച്ചൂരി രാജിസന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ഇത് പാര്‍ട്ടി് നേതൃത്വം തള്ളൂകയായിരുന്നു.
FLASHNEWS