
അമൃത്സര്‍: ഓപ്പറേഷന്‍ ബ്ലൂസ്‌റാറിന്റെ 30ാം വാര്‍ഷിക പരിപാടികള്‍ക്കിടെ അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ 12 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സിഖ് സംഘടനകളായ അകലിദള്‍ പ്രവര്‍ത്തകരും ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി പ്രവര്‍ത്തകരും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. വാര്‍ഷികാഘോഷത്തില്‍ അകാലിദള്‍ നേതാവ് സിമ്രന്‍ജിത് സിംഗ് മാനിന് സംസാരിക്കാന്‍ അവസരം നിഷേധിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. സംഘര്‍ഷം അരമണിക്കൂറോളം നീണ്ടു. പൊലീസ് ഇടപെട്ട് ക്ഷേത്രത്തിന് ചുറ്റും സുരക്ഷാ വലയം തീര്‍ത്തു.
1984ല്‍ സുവര്‍ണക്ഷേത്രത്തില്‍ നിന്നും ഖലിസ്ഥാന്‍ വാദികളെ പുറത്തിറക്കാന്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം നടന്ന സൈനിക നീക്കമാണ് ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍.
എന്നാല്‍ സൈനിക നീക്കത്തിലും സിഖ് പ്രക്ഷോഭങ്ങളിലും 20,000 ലധികം സിഖ് പൗരന്മാര്‍ കൊല്ലപ്പെട്ടിരുന്നു.
