
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുന്ന പല ആവശ്യങ്ങളും കേന്ദ്ര ഹരിത ട്രൈബ്യൂണലിന്റെ പരിഗണനയിലാണെന്നും അക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് കോടതിയലക്ഷ്യമാകുമെന്നും ചര്‍ച്ചയില്‍ വ്യക്തമാക്കപ്പെട്ടു.
സംസ്ഥാനത്തിന്റെ വിയോജിപ്പുള്ള വ്യവസ്ഥകളുള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാരിന്റെ കരട് വിജ്ഞാപനം രണ്ടു ദിവസത്തിനകം പുറത്തുവരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. മന്ത്രി കെ സി ജോസഫ്, സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ ഉമ്മന്‍ വി.ഉമ്മന്‍ തുടങ്ങിയവരാണ് കേരളത്തെ ചര്‍ച്ചയില്‍ പ്രതിനിധീകരിച്ചത്.
