ചിമ്പു, ഹന്‍സിക പ്രണയം പൊട്ടി

ഒടുവില്‍ ആതും പൊട്ടി. തന്റെ പ്രണയം പരാജയപ്പെട്ടതായി തമിഴ് താരം ചിമ്പു. നടി ഹന്‍സികയുമായുള്ള പ്രണയത്തില്‍നിന്ന് ഒഴിവായതായാണ് പത്രകുറിപ്പില്‍ ചിമ്പു അറിയിച്ചത്. പത്രകുറിപ്പ് പിന്നീട് ചിമ്പു ട്വീറ്റ് ചെയ്യുകയും ചെയ്തു.
എനിക്ക് മതിയായി. ഏറെ ആലോചിച്ച ശേഷം എനിക്ക് ഇക്കാര്യം പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. ഞാനിപ്പോള്‍ ഒറ്റയ്ക്കാണ്. ഹന്‍സികയുമായി എനിക്കൊരു ബന്ധവുമില്ല. അതൊക്കെ പഴയകാര്യങ്ങള്‍- ചിമ്പു പത്രക്കുറിപ്പില്‍ പറയുന്നു
പ്രണയ ബന്ധത്തെപ്പറ്റി തനിക്ക് പശ്ചാത്താപമില്ലെന്നും ബന്ധം തകരാനുള്ള കാരണം ഇപ്പോള്‍ വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആരാധകര്‍ക്കും സിനിമാ സുഹൃത്തുക്കള്‍ക്കും വ്യക്തത കൈവരിക്കുന്നതിന് വേണ്ടിയാണ് പത്രക്കുറിപ്പ് ഇറക്കുന്നതെന്നും ചിമ്പു പറഞ്ഞു.