പ്രമുഖ നടന്‍ പൃഥ്വിരാജ് അച്ഛനാവാന്‍ പോവുന്നു. സ്വന്തം ഫേസ്ബുക്ക് പേജിലൂടെ അര മണിക്കൂര്‍ മുമ്പാണ് പൃഥ്വിരാജ് തന്നെ ഇക്കാര്യം അറിയിച്ചത്. സുപ്രിയ അമ്മയാവാന്‍ ഒരുങ്ങിയതായി ഫേസ്ബുക്ക് പോസ്റ്റില്‍ പൃഥ്വിരാജ് പറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ റിലീസിന് കാത്തിരിക്കുകയാണെന്നും പൃഥ്വി ആഹ്ലാദപൂര്‍വ്വം അറിയിക്കുന്നു.
‘വളരെ സ്‌പെഷ്യലും അങ്ങേയറ്റം വ്യക്തിപരവുമായ ഒരുകാര്യമാണ് ഞാന്‍ പറയാന്‍ പോകുന്നത്. എല്ലാകാര്യങ്ങളും വളരെ നേരത്തേ അറിയുന്നവരാണ് നിങ്ങള്‍ എല്ലാവരും ഇക്കാര്യം അറിഞ്ഞിരിക്കാനും ഇടയുണ്ട്. എന്നാലും ഞാന്‍ എന്റെ സന്തോഷം അറിയിക്കുകയാണ്. ഞാന്‍ ഒരു പിതാവാകാന്‍ പോകുന്നു. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഈ സന്തോഷത്തില്‍ നിങ്ങളും പങ്കുചേരുമെന്ന് ഞാനും സുപ്രിയയും വിശ്വസിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ റിലീസിനുള്ള കൗണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. ഞാന്‍ അതിനായി കാത്തിരിക്കുന്നു എന്നാണ് സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ടുള്ള പൃഥ്വിരാജിന്റെ ഫേസ്ബുക്ക് സന്ദേശം.