ദില്ലി: രാജീവ് ഗാന്ധി വധക്കേസിലെ നാല് പ്രതികളുടെ ജയില്‍ മോചനം സുപ്രീം കോടതി തടഞ്ഞു. കേസിലെ പ്രതികളായ നളിനി, ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരെ വിട്ടയക്കുന്നതാണ് കോടതി തടഞ്ഞത്. കേസില്‍ മാര്‍ച്ച് ആറിന് വിശദമായ വാദം കേള്‍ക്കും.
കേസിലെ ഏഴ് പ്രതികളെ വിട്ടയക്കാന്‍ കഴിഞ്ഞ ദിവസം തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇത് ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി. മൂന്ന് പേരുടെ മോചനം കഴിഞ്ഞ ദിവസം തന്നെ കോടതി വിലക്കിയിരുന്നു.
പ്രതികള്‍ കുറ്റം ചെയ്തുവെന്ന് തെളിഞ്ഞതാണെന്നും കേസ് അന്വേഷിച്ചത് സി ബി ഐയാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ഇത്തരത്തില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ എങ്ങനെയാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച് മോചിതരാക്കുന്നത്. ഇത് ശരിയല്ലെന്നും പ്രതികളുടെ മോചനം തടയണമെന്നുമുള്ള സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.