കോട്ടയം: കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്റെ മന്നം സമാധി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ പുച്ഛിച്ച് തള്ളിക്കളയുന്നുവെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍.
സുധീരന് പിന്തുണ പ്രഖ്യാപിച്ച വി എസിനോടും ഇതേ നിലപാട് തന്നെയാണ് തനിക്കെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. സുധീരനേക്കാള്‍ വലിയ നേതാക്കള്‍ എന്‍ എസ് എസ് ആസ്ഥാനത്ത് വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു
സുധീരനെയും വി ഡി സതീശനെയും മാത്രം നോക്കിയല്ല എന്‍ എസ് എസി ന്റെ രാഷ്ട്രീയനിലപാടുകള്‍ തീരുമാനിക്കുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെതിരേ നിലപാട് എടുക്കില്ല. കോട്ടയത്തെ ഗാന്ധി പ്രതിമപോലയല്ല മന്നംസമാധി. നായര്‍ സമുദായത്തെയും നേതാക്കന്മാരെയും ആക്ഷേപിക്കാനാണ് സുധീരന്‍ ശ്രമിച്ചത്- സുകുമാരന്‍നായര്‍ പറഞ്ഞു