തിരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യപട്ടിക പ്രഖ്യാപിച്ചു

downloadദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി ജെ പിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, ഒഡീഷ, ജമ്മു കാശ്മീര്‍, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 54 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്.  ബി ജെ പി മുന്‍ ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരി നാഗ്പൂരില്‍ നിന്നും ഗോപിനാഥ് മുണ്ഡെ ബീഡ് മണ്ഡലത്തില്‍ നിന്നും മത്സരിക്കും. 
അതേ സമയം, പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി മത്സരിക്കുന്ന മണ്ഡലത്തെക്കുറിച്ച് തീരുമാനമായില്ല. മോദി ലഖ്‌നൊവിലോ വാരണാസിയിലോ ആകും മത്സരിക്കുകയെന്നാണ് സൂചന.
പാര്‍ട്ടി അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്, നരേന്ദ്രമോദി, എല്‍ കെ അദ്വാനി, സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, മുരളീ മനോഹര്‍ ജോഷി അടക്കമുള്ളവര്‍ ഇന്ന് ദില്ലിയില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്തു.

Sharing is Caring