ലഖ്‌നൊ: നിക്ഷേപകര്‍ക്കു നല്‍കാനുള്ള കോടിക്കണക്കിനു രൂപ നല്‍കാത്തതിനെ തുടര്‍ന്ന് കേസില്‍ അകപ്പെട്ട സഹാറ ഗ്രൂപ്പ് മേധാവി സുബ്രത റോയിയെ ലഖ്‌നൊ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോടതിയില്‍ ഹാജരാവത്തതിനെ തുടര്‍ന്ന് സുപ്രീംകോടതി റോയിക്കെതിരെ ജാമ്യമില്ലാ അറസ്റ്റുവാറണ്ട് പുറപ്പെടുവിക്കുകയും അറസ്റ്റു ചെയ്ത് മാര്‍ച്ച് നാലിനകം ഹാജരാക്കാനും പൊലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് കഴിഞ്ഞ ദിവസം ലഖൊനൊവിലെ റോയിയുടെ വസതിയില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ റോയിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
താന്‍ ഒളിവില്‍ അല്ലെന്നും കോടതിയെ നിരുപാധികം അനുസരിക്കുമെന്നും സുബ്രത റോയ് ഇന്ന് പ്രസ്താവനയില്‍ അറിയിച്ചിരുന്നു. അമ്മയ്ക്ക് അസുഖമായതിനാല്‍ ആരോഗ്യനില സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഡോക്ടര്‍മാരെ കാണുന്നതിനായി വ്യാഴാഴ്ച വൈകിട്ട് ലഖൊനൊവില്‍ പോയതാണെന്നും റോയ് പറഞ്ഞു.