കാന്താര ആമസോണ്‍ പ്രൈമില്‍ എത്തും; റിലീസ് തിയതി പ്രഖ്യാപിച്ചു

ഇന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം അമ്ബരപ്പിച്ച ചിത്രമാണ് കാന്താര. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും വന്‍ വിജയമാണ് ഈ കന്നഡ ചിത്രം നേടിയത്.

ഇപ്പോള്‍ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ആമസോണ്‍ പ്രേമിലൂടെ നവംബര്‍ 24നാണ് ചിത്രം ഒടിടിയില്‍ എത്തുക. ഏകദേശം രണ്ടു മാസത്തോളം തിയറ്ററുകള്‍ കീഴടക്കിയ ശേഷമാണ് ചിത്രം ഒടിടിയിലേക്കും എത്തുന്നത്.

ചിത്രത്തിന്റെ നായകനായ റിഷഭ് ഷെട്ടി തന്നെയാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്. കെജിഎഫ് നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസ് നിര്‍മിച്ച ചിത്രം സെപ്റ്റംബര്‍ 30 നാണ് റിലീസ് ചെയ്യുന്നത്. ആദ്യം കന്നഡയില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്തത്. മൗത്ത് പബ്ലിസിറ്റിയില്‍ വന്‍ ശ്രദ്ധ നേടിയതോടെ മലയാളം ഉള്‍പ്പടെയുള്ള ഭാഷകളില്‍ റിലീസ് ചെയ്യിക്കുകയായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തെ കേരളത്തില്‍ റിലീസിന് എത്തിച്ചത്.

19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. സപ്‍തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *