ട്രംപിന്റെ ഫേസ്ബുക്ക് വിലക്ക് പിന്‍വലിക്കില്ലെന്ന് കമ്പനി

വാഷിംഗ്ടണ്‍ : മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വിലക്ക് അവസാനിച്ചാലും ഫേസ്ബുക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്.2024 ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ തങ്ങള്‍ ആലോചിക്കുന്നില്ലെന്ന് ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചത്. 2023 ജനുവരി 7 നാണ്് മെറ്റ ട്രംപിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് അവസാനിക്കുന്നത്.

2021 ജനുവരി 6 ന് യുഎസ് ക്യാപിറ്റലിനു നേരെയുണ്ടായ ആക്രമണത്തിന് പിന്നലെയാണ് ട്രംപ് ഫേസ്ബുക്കില്‍ നിന്ന് പുറത്തായത്. ഇതിന് പുറമെ സ്നാപ് ചാറ്റ് ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവയും അദ്ദേഹത്തെ പുറത്താക്കിയിരുന്നു. യൂട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ഇതിനിടെ സമൂഹമാദ്ധ്യമത്തില്‍ തിരിച്ചെത്താന്‍ ട്രംപിന് അധികനാള്‍ കാത്തിരിക്കേണ്ടി വരില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയില്‍, ട്രംപ് ഇനി ഫേസ്ബുക്ക് വസ്തുതാ പരിശോധനകള്‍ക്ക് വിധേയമാകേണ്ടി വരില്ല. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുടെയും സ്ഥാനാര്‍ത്ഥികളുടെയും അഭിപ്രായങ്ങള്‍ വസ്തുതാ പരിശോധനയ്‌ക്ക് വിധേയമാക്കേണ്ടതില്ലെന്നാണ് ഫേസ്ബുക്കിന്റെ നിയമം.

യൂട്യൂബില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ കമ്പനി ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്ന് യൂട്യൂബ് വക്താവ് ഐവി ചോയ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ട്രംപിനെ വിലക്കാനുള്ള പ്ലാറ്റ്ഫോമിന്റെ തീരുമാനത്തോട് തനിക്ക് വിയോജിപ്പുണ്ടെന്ന് ട്വിറ്ററിന്റെ പുതിയ ഉടമ എലോണ്‍ മസ്‌ക് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *