പിജെ ജോസഫ് മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചു

download (1)തിരുവനന്തപുരം: കസ്തൂരിരംഗന്‍ വിഷയത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കടുത്ത നിലപാടിലേക്കെന്ന് സൂചനകള്‍. ഇന്നു (05-03-2014-ബുധന്‍) രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തില്‍ നിന്നു പി ജെ ജോസഫ് വിട്ടുനിന്നു. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ നിന്നും ജോസഫ് വിട്ടുനിന്നിരുന്നു.
തുടര്‍ന്ന് ജോസഫ് വിഭാഗം നേതാക്കള്‍ ആന്റണി രാജുവിന്റെ വീട്ടില്‍ രാവിലെ അടിയന്തരയോഗം ചേര്‍ന്നു. മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ജോസഫ് രാവിലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഓഫീസ് മെമ്മോറാണ്ടത്തെക്കുറിച്ച് പഠിച്ച ശേഷം തീരുമാനമെടുക്കുമെന്നും പി ജെ ജോസഫ് അറിയിച്ചു.
കസ്തൂരിരംഗന്‍ വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിക്കണമെന്നാണ് നേതാക്കള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതെന്നാണ് സൂചന. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുമായി മന്ത്രി പി ജെ ജോസഫ് ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതിനിടെ ബുധനാഴ്ച രാവിലെ 10.30 ന് രാജിവെക്കുമെന്നാണ് ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് പ്രഖ്യാപിച്ചിട്ടുള്ളത്.