തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ചീഫ് വിപ്പ് പി സി ജോര്‍ജ് രാജിക്കത്തുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി.
രാജിവച്ചാല്‍ താന്‍മാത്രം മാന്യനും പാര്‍ട്ടിയിലെ മറ്റുള്ളവര്‍ മോശക്കാരുമാണെന്ന ധാരണ ഉണ്ടാവും. അതുകൊണ്ടാണ് രാജിക്കത്ത് മുഖ്യമന്ത്രിക്ക് നല്‍കാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ് നേതൃയോഗം വ്യാഴാഴ്ച ചേരുന്നുണ്ട്. യോഗത്തില്‍ പാര്‍ട്ടിയുടെ നിലപാട് തീരുമാനിക്കും. പാര്‍ട്ടി നിലപാടിന് വിധേയനാകേണ്ട ബാധ്യത തനിക്കുണ്ട്. പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ വിദേശഫണ്ട് കൈപ്പറ്റുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.