ദില്ലി: സംസ്ഥാനത്തെ പുതിയ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി. നിലവാരമില്ലാത്ത ബാറുകളെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഏകാംഗ കമ്മീഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സര്‍ക്കാരിന് നടപടി സ്വീകരിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിന് ഭാഗിക അംഗീകാരം നല്‍കുന്നതാണ് കോടതിവിധി. എന്നാല്‍ ദൂരപരിധി സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് സുപ്രീം കോടതി തള്ളി. ദൂരപരിധിയുടെ പേരില്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നിഷേധിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.