

യുെ്രെകനില്‍ അന്താരാഷ്ട്ര നിരീക്ഷകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും നിയോഗിക്കുന്ന കാര്യവും റഷ്യയും യുക്രൈനും തമ്മിലുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കുന്നകാര്യവും ഇരുനേതാക്കളും ചര്‍ച്ച ചെയ്തുവെന്ന് വൈറ്റ്ഹൗസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
മെയ് മാസം നടത്താന്‍ നിശ്ചയിച്ചിട്ടുള്ള തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്ക് യുക്രൈനെ സഹായിക്കുന്നതിനെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച ചെയ്തുവെന്ന് അധികൃതര്‍ പറഞ്ഞു. യുക്രൈനിലെ പ്രതിസന്ധിക്ക് നയതന്ത്ര തലത്തില്‍ പരിഹരിക്കണമെന്ന് ഐക്യരാഷ്ട്രസഭയും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
