കൊച്ചി: കേരള ഗവര്‍ണര്‍ നിഖില്‍ കുമാര്‍ രാജിവച്ചു. രാജിക്കത്ത് അദ്ദേഹം രാഷ്ട്രപതിക്ക് ഫാക്‌സ് ചെയ്തു. നിഖില്‍ കുമാറിന്രെ രാജി രാഷ്ട്രപതി സ്വീകരിച്ചു.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാണ് ഗവര്‍ണര്‍ പദവി നിഖില്‍ കുമാര്‍ രാജിവച്ചതെന്ന് അറിയുന്നു. ബിഹാറിലെ ഔറംഗാബാദിലോ കാരക്കട്ടിലോ നിന്നോ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അദ്ദേഹം മത്സരിക്കുമെന്നാണ് സൂചന.
അതേസമയം, സംസ്ഥാനത്തിന്രെ പുതിയ ഗവര്‍ണറായി ദില്ലി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ചുമതലയേല്‍ക്കും. ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായെങ്കിലും രാഷ്ട്രപതിയുടെ ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച മാത്രമേ ഉണ്ടാകുകയുള്ളു.