മാധുരി ദീക്ഷിത്തിനെ വിഐപി ലോഞ്ചില്‍ നിന്ന് ഇറക്കി വിട്ടു

മുംബൈ: വിമാനത്താവള ഉദ്യോഗസ്ഥനൊപ്പം നിന്നു ഫോട്ടോ എടുക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ബോളിവുഡ് താരം മാധുരി ദീക്ഷിത്തിന്റെ വിമാനത്താവളത്തിലെ വി ഐ പി ലോഞ്ചില്‍നിന്ന് ഇറക്കി വിട്ടു. ഭോപ്പാല്‍ വിമാനത്താവളത്തിലാണ് സംഭവം. മുംബൈയിലേക്ക് പോവാന്‍ അവിടെ എത്തിയതായിരുന്നു മാധുരി.

madhuri480

പുതിയ സിനിമയായ ഗുലാബ് ഗാങ്ങിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി സംവിധായകന്‍ അഭിനവ് സിന്‍ഹയോടൊപ്പം ഭോപ്പാലില്‍ എത്തിയതായിരുന്നു മാധുരി. വിമാനത്താവളത്തില്‍ എത്തിയ മാധുരിയെ ഒരു വിമാനത്താവള ഉദ്യോഗസ്ഥന്‍ വി ഐ പി ലോഞ്ചില്‍ എത്തിച്ചു. ഇവിടെയത്തിയപ്പോള്‍ തനിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യണമെന്ന് അയാള്‍ ആവശ്യപ്പെട്ടു.
നടി ഇതിന് വിസമ്മതിച്ചപ്പോള്‍ രോഷാകുലനായ ഉദ്യോഗസ്ഥന്‍ മാധുരിയെ ലോഞ്ചില്‍നിന്ന് ഇറക്കി വിടുകയായിരുന്നുവെന്ന് വിമാനത്താവള വൃത്തങ്ങളെ ഉദ്ധരിച്ച് ഡെയ്‌ലി ഭാസ്‌കര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

 

Leave a Reply

Your email address will not be published.