നവ്യനായര്‍ തിരിച്ചുവരുന്നു

download (7)മലയാളത്തില്‍ സൂപ്പര്‍ഹിറ്റ് വിജയം നേടിയ ദൃശ്യത്തിന്റെ കന്നട പതിപ്പിലൂടെ നവ്യനായര്‍ തിരിച്ചുവരുന്നു. പി വാസു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രവിചന്ദ്രനാണ് നായകന്‍.
വിവാഹത്തിനു മുമ്പ് കന്നടസിനിമയില്‍ മുന്‍നിര നായികയായി തിളങ്ങി നില്‍ക്കുകയായിരുന്നു നവ്യ. വിവാഹത്തിനു ശേഷം സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ തിരിച്ചു വരുവ് നടത്തിയ നവ്യ പിന്നീട് സജീവമായിരുന്നില്ല.
അതേസമയം ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പിന്റെ ഷൂട്ടിംഗ് ഇന്ന് തൊടുപുഴയില്‍ ആരംഭിക്കും. സൂപ്പര്‍താരം വെങ്കിടേഷാണ് മോഹന്‍ലാല്‍ ചെയ്ത ജോര്‍ജ് കുട്ടിയുടെ വേഷം ചെയ്യുന്നത്. മീനയാണ് നായിക. ജോര്‍ജുകുട്ടിയുടെ ഇളയമകളായി അഭിനയിച്ച എസ്തറും തെലുങ്ക് പതിപ്പിലുണ്ടാവും.
ആശ ശരത് ചെയ്ത പൊലീസ് വേഷം ചെയ്യുന്നത് നദിയാ മൊയ്തുവാണ്. നടിയും സംവിധായികയുമായ ശ്രീപ്രിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈഡ് ആങ്കിള്‍ ക്രിയേഷന്‍സും സുരേഷ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ദൃശ്യത്തിന്റെ തമിഴ് റീമേക്കില്‍ ഉലകനായകന്‍ കമലഹാസനാണ്  നായകന്‍. ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫ് തന്നെയാണ്.