

വിഷയത്തില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി വീരപ്പ മൊയ്‌ലിയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. കേരളത്തിലെ കര്‍ഷകര്‍ക്ക് വിരുദ്ധമായ റിപ്പോര്‍ട്ട് ഉണ്ടാകില്ലെന്നാണ് മെയ്‌ലി ഉറപ്പ് നല്‍കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കര്‍ഷക സൗഹൃദ സര്‍ക്കാരാണ്. കര്‍ഷകര്‍ക്ക് വിരുദ്ധമായി സര്‍ക്കാരോ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയോ ഒന്നും ചെയ്യില്ല.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തിരുത്തി കര്‍ഷകര്‍ക്ക് അനുകൂലമായി മാറ്റുക എന്നതാണ് പാര്‍ട്ടിയുടെ ആവശ്യം. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം പുറത്തുവന്നതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ പ്രതികരിക്കാം- കെ എം മാണി പറഞ്ഞു.
