ജയലളിതയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കം

download (3)ചെന്നൈ: തമിഴ്‌നാട്ടില്‍ എ ഐ എ ഡി എം കെയുടെ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികള്‍ക്ക് ഇന്നു(03-03-2014) തുടക്കമാകും. പ്രചാരണത്തിനു തുടക്കം കുറിച്ചുകൊണ്ട് വൈകിട്ടു മുഖ്യമന്ത്രി ജയലളിത കാഞ്ചീപുരുത്ത് തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യും.
തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും 40 ലോക്‌സഭ സീറ്റുകളില്‍ 19 എണ്ണമാണ് ആദ്യഘട്ട പ്രചാരണത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഏപ്രില്‍ അഞ്ചു വരെയാണ് ഒന്നാം ഘട്ട പ്രചാരണം.
തെരഞ്ഞെടുപ്പു സഖ്യം സംബന്ധിച്ചു ധാരണയിലെത്താന്‍ പോലും തമിഴ്‌നാട്ടിലെ മറ്റു പാര്‍ട്ടികള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ഇത്ര നേരത്തെ ജയലളിത തെരഞ്ഞെടുപ്പു പ്രചാരണം തുടങ്ങുന്നതിനെ എതിര്‍കക്ഷികള്‍ ആശങ്കയോടെയാണു കാണുന്നത്.

Sharing is Caring