തൃശൂര്‍: ഇസാഫ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സ്ത്രീ രത്ന ദേശീയ പുരസ്‌ക്കാരത്തിന് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ മുന്‍ ശാസ്ത്രജ്ഞ ഡോ. ടെസ്സി തോമസ് അര്‍ഹയായി. ‘മിസൈല്‍ വുമണ്‍ ഓഫ് ഇന്ത്യ’ എന്നറിയപ്പെടുന്ന ഡോ. ടെസ്സി തോമസ് കന്യാകുമാരി ആസ്ഥാനമായ നൂറുല്‍ ഇസ്ലാം സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ കൂടിയാണ്. പുരസ്‌ക്കാരം മാര്‍ച്ച് 9 ന് ഇസാഫിന്റെ സ്ഥാപകദിനാഘോഷത്തില്‍ സമ്മാനിക്കും.
പ്രതികൂല സാഹചര്യങ്ങളെ ചെറുത്തു തോല്‍പ്പിച്ച് തൊഴില്‍ രംഗത്തും സമൂഹത്തിലും സ്വന്തമായി ഒരിടം കണ്ടെത്തുകയും ജനങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്ത വനിതകള്‍ക്കാണ് ഇസാഫിന്റെ സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ചാണ് പുരസ്‌ക്കാരം നല്‍കുന്നത്.