സ്‌കില്‍ ഇന്ത്യ ഇന്റര്‍നാഷണലിന് കീഴില്‍ ജര്‍മനിയിലേക്ക് പറക്കാനൊരുങ്ങി 25 യുവതികള്‍

കൊച്ചി: സ്‌കില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സംരംഭത്തിന്റെ ഭാഗമായി കേരളത്തില്‍ നിന്നും 25 യുവതികള്‍ ജര്‍മ്മനിയിലേക്ക് പറക്കാനൊരുങ്ങുന്നു. എന്‍.എസ്.ഡി.സിയുമായി സഹകരിച്ച് കേരളത്തില്‍ നിന്നുള്ള വനിത ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി നടപ്പിലാക്കിയ പരിശീലനത്തിലൂടെയാണ് ഇവര്‍ ജര്‍മ്മനിയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നത്. ആഗോളതലത്തില്‍ തൊഴില്‍ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പരിശീലന പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്.

പദ്ധതിയിലൂടെ ആരോഗ്യപ്രവര്‍ത്തകരെ ജര്‍മ്മന്‍ ഭാഷയില്‍ പ്രാവീണ്യം നേടാന്‍ സഹായിക്കുകയും ജര്‍മ്മന്‍ സംസാരിക്കുന്ന രോഗികളുമായും സഹപ്രവര്‍ത്തകരുമായും ഫലപ്രദമായി ആശയവിനിമയം നടത്താന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യും. ജര്‍മ്മനിയില്‍ നിന്നുള്ള പ്രൊഫഷണല്‍ പരിശീലകരാണ് ബി1 ലെവല്‍ ജര്‍മ്മന്‍ ഭാഷാ പരിശീലനം നല്‍കുന്നത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര ഇലക്ട്രോണിക്സ് & ഐ.ടി., നൈപുണ്യ വികസനം, സംരംഭകത്വം, ജലശക്തി മന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖര്‍ കേരളത്തില്‍ നിന്നുള്ള ഏകദേശം 25 യുവതികള്‍ക്ക് ഓഫര്‍ ലെറ്ററുകള്‍ വിതരണം ചെയ്തു. ജര്‍മനിയില്‍ പ്രതിമാസംരണ്ട് ലക്ഷം രൂപയോളം ശമ്പളവും, സൗജന്യ ബി2 പരിശീലനവും വാഗ്ദാനം ചെയ്യുന്നതാണ് ഈ പ്രോഗ്രാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *