ഐപിഎല്‍ 2024: ഡല്‍ഹിയ്ക്ക് വമ്പന്‍ തിരിച്ചടി

ഐപിഎല്‍ 17ാം സീസണ്‍ ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഡല്‍ഹി ക്യാപിറ്റല്‍സിന് വമ്പന്‍ തിരിച്ചടി. ടീമിന്റെ സൂപ്പര്‍ താരം ഋഷഭ് പന്തിന് ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി മാച്ച് ഇതുവരെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. മത്സര ക്രിക്കറ്റ് കളിക്കാന്‍ പന്ത് തയ്യാറാണെന്ന് എന്‍സിഎ മെഡിക്കല്‍ സ്റ്റാഫ് കരുതുന്നില്ല. അതിനാല്‍ താരത്തിന് ഈ സീസണും നഷ്ടമാകുമെന്നാണ് വിവരം.ടൂര്‍ണമെന്റിനുള്ള ഡിസി ടീമില്‍ പന്തിനെ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല. പക്ഷേ പന്തിനെ അധിക കളിക്കാരനായി ഉള്‍പ്പെടുത്താന്‍ ഫ്രാഞ്ചൈസിക്ക് ബിസിസിഐയോട് അഭ്യര്‍ത്ഥിക്കാന്‍ കഴിയുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

2022 ഡിസംബറിലെ വാഹനാപകടത്തെത്തുടര്‍ന്ന് പന്ത് ഒരു വര്‍ഷത്തിലേറെയായി വിശ്രമത്തിലായിരുന്നു. എന്നിരുന്നാലും താരം പുനരധിവാസം പൂര്‍ത്തിയാക്കി, ഐപിഎല്‍ 2024-ന് മുമ്പ് ഫിറ്റ്‌നസ് നേടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സ് ഡയറക്ടര്‍ ക്രിക്കറ്റ് സൗരവ് ഗാംഗുലിയും സഹ ഉടമ പാര്‍ത്ഥ് ജിന്‍ഡാലും പന്ത് വരും സീസണില്‍ കളിക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. ടീമിന്റെ ഇംപാക്ട് പ്ലെയറായി പന്ത് കളിക്കുമെന്നാണ് കരുതിയിരുന്നത്.

പന്ത് ഫിറ്റാണ്, സീസണ്‍ മുഴുവന്‍ ഞങ്ങള്‍ക്കായി കളിക്കും. അദ്ദേഹം ഞങ്ങളുടെ ക്യാപ്റ്റന്‍ ആയിരിക്കും. അദ്ദേഹം ഫ്രാഞ്ചൈസിക്ക് വേണ്ടി ഒരു വലിയ പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സീസണിന്റെ ആദ്യ ഭാഗത്തേക്ക്, അദ്ദേഹത്തെ വിക്കറ്റ് കീപ്പറായി ഉപയോഗിക്കില്ല, അതിനുശേഷം അദ്ദേഹത്തിന്റെ കീപ്പിംഗ് ചുമതലകളെക്കുറിച്ച് ഞങ്ങള്‍ ചിന്തിക്കും- എന്നാണ് പാര്‍ത്ത് ജിന്‍ഡാല്‍ മുന്‍പ് പ്രതികരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *