യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ ജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ ജയിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അതിനാല്‍ കോണ്‍ഗ്രസിന് രാജ്യസഭയിലെ സീറ്റ് നഷ്ടമാകുമെന്ന സാഹചര്യം ഉണ്ടാകില്ല.കഴിഞ്ഞ തവണത്തെ കൊടുങ്കാറ്റിലും പിടിച്ചു നിന്ന മണ്ഡലമാണ് ആലപ്പുഴ.

എല്‍ഡിഎഫിനൊപ്പം ഉറച്ചു നിന്ന മണ്ഡലം ഇത്തവണയും അത് ആവര്‍ത്തിക്കും.കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും മുഖ്യശത്രു ഇടതുപക്ഷമാണ്. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ധാരണകള്‍ ഉണ്ടാകുന്നത് പല ഘട്ടത്തിലും കാണാറുണ്ടെന്നും എംവി ഗോവിന്ദന്‍ പ്രതികരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *