മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവത്തിന് മലപ്പുറം ഗവ.കോളജില്‍ ഇന്ന് തുടക്കം. സ്റ്റേജിതര മത്സരങ്ങളാണ് ഇന്നുനടക്കുക. കഥാ രചന,ഉപന്യാസം, പെയിന്റിങ്, ക്ലേ മോഡലിംഗ്,ക്വിസ് മത്സരങ്ങളാണ് ഇന്ന്. നാളെ സാംസ്‌കാരിക ഘോഷയാത്രയും ഉദ്ഘാടനവും നടക്കും. അഞ്ചു വേദികളിലായി നടക്കുന്ന കലോത്സവത്തില്‍ 4300 ഓളം മത്സരാര്‍ഥികള്‍ പങ്കെടുക്കും. 12 വര്‍ഷത്തിന് ശേഷമാണ് ഇന്റര്‍സോണ്‍ കലോത്സവം മലപ്പുറത്തെത്തുന്നത്.
