പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്നുള്ള നിതീഷ് കുമാറിന്റെ രാജി പിന്‍വലിക്കില്ലെന്ന് ജെ.ഡി.യു അധ്യക്ഷന്‍ ശരത് യാദവ്. പുതിയ മുഖ്യമന്ത്രിയെ ഉടന്‍ തെരഞ്ഞെടുക്കമെന്നും, ആര്‍ജെഡിയുമായി സഖ്യമുണ്ടാക്കുന്ന കാര്യം പരിഗണനയിലില്ലെന്നും ശരത് യാദവ് വ്യക്തമാക്കി.
നിതീഷിന്റെ രാജിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വൈകിട്ട് നിയമസഭാ കക്ഷി യോഗം ചേരാനിരിക്കുന്നതിനിടെയാണ് ശരത് യാദവിന്റെ പ്രസ്താവന. ഈ വിഷയം ഞായറാഴ്ചയും എംഎല്‍എമാര്‍ ചര്‍ച്ച ചെയ്തിരുന്നു. നിതീഷ് മുഖ്യമന്ത്രി സ്ഥാനത്തു തുടരണമെന്ന് ഭൂരിപക്ഷം എംഎല്‍എമാരും ആവശ്യപ്പെട്ടത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന്‍െ പശ്ചാത്തലത്തില്‍ താന്‍ അധികാരത്തില്‍ തുടരുന്നത് ശരിയല്ലെന്നായിരുന്നു നിതീഷിന്റെ നിലപാട്.