
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം 29 പൈസ വര്‍ധിച്ച്
58.48 ആയി. കഴിഞ്ഞ 11 മാസത്തെ ഉയര്‍ന്ന നിലയിലാണ് രൂപയിപ്പോള്‍. ഓഹരി വിപണിയിലെ മുന്നേറ്റത്തെ തുടര്‍ന്നാണ് രൂപയുടെ വില ഉയര്‍ന്നത്.

ഓഹരി വിപണിയിലുണ്ടായ മുന്നേറ്റം ഇന്നും തുടരുന്നു. തിങ്കളാഴ്ച സെന്‍സെക്‌സ് 287.56 പോയിന്റ് കയറി 24,409.30 ലും നിഫ്റ്റി 86.20 പോയിന്റ് ഉയര്‍ന്ന് 7,289.20 ലുമെത്തി. 619 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 109 എണ്ണം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
പുതിയ രാഷ്ട്രീയകാലാവസ്ഥയും വിദേശ ഫണ്ടിന്റെ ഒഴുക്കും ഓഹരി വിപണിക്ക് ഗുണകരമാണെന്നാണ് ബിസിനസ് രംഗം വിലയിരുത്തുന്നത്. സെസ സ്റ്റെര്‍ലൈറ്റ്, മാരുതി ഓഹരികള്‍ നാല് ശതമാനത്തോളം ഉയര്‍ന്നു. എസ്.ബി.ഐ, ടാറ്റാ പവര്‍, എച്ച്.ഡി.എഫ്.സി എന്നിവയുടെ ഓഹരികളും ലാഭത്തിലത്തെി. ടി.സി.എസ്, എച്ച്.യു.എല്‍, ഐ.ടി.സി എന്നിവ നഷ്ടത്തിലായിരുന്നു.
