
കൊല്ലം: എംഎല്‍എ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഇന്ന് ചേര്‍ന്ന പി ബിയിലായിരുന്നു ബേബി ഇക്കാര്യം പറഞ്ഞത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബേബിക്ക് വോട്ട് കുറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ കുണ്ടറയെ പ്രതിനിധീകരിച്ച് എംഎല്‍എ യായി തുടരുന്നതില്‍ ധാര്‍മ്മികതയില്ലെന്ന് അദ്ദേഹം പി ബിയെ അറിയിച്ചു. എന്നാല്‍ സിപിഎം അവലോകന റിപ്പോര്‍ട്ട് ആദ്യം ചര്‍ച്ച ചെയ്യട്ടെ എന്ന് പറഞ്ഞ് പ്രകാശ്കാരാട്ട് ബേബിയെ നീക്കത്തില്‍ നിന്നും പിന്തിരിപ്പിച്ചു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി കൊല്ലത്ത് സാമുദായിക ധ്രുവീകരണമുണ്ടാക്കിയതായി ബേബി പിബിയില്‍ ആരോപിച്ചു. അതേ സമയം നേരത്തേ അതൃപ്തി ഉണ്ടായിരുന്നു എന്ന് സൂചനയുണ്ടായിരുന്ന പരനാറി പ്രയോഗത്തെ കുറിച്ച് ഒരു പരാമര്‍ശവും അദ്ദേഹം പി ബിയില്‍ പ്രകടിപ്പിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
. ജൂണ്‍ 6 ന് ചേരുന്ന പി ബി യോഗം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. 7,8 തീയതികളില്‍ കേന്ദ്രക്കമ്മറ്റിയും നടക്കും.

