ബാഡ്മിന്റണ്‍ ഏഷ്യ ചാമ്ബ്യന്‍ഷിപ്പില്‍ 58 വര്‍ഷത്തിനു ശേഷം ഇന്ത്യക്ക് സ്വര്‍ണം

ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ ഏഷ്യ ചാമ്ബ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി സാത്വിക് സായ് രാജ്- ചിരാഗ് ഷെട്ടി സഖ്യം.പുരുഷ ഡബിള്‍സില്‍ ജേതാക്കളായി 58 വര്‍ഷത്തിനു ശേഷം ഇന്ത്യയ്ക്ക് സ്വര്‍ണമെഡല്‍ സമ്മാനിച്ചിരിക്കുകയാണ് യുവ താരങ്ങള്‍.

ഫൈനലില്‍ മലേഷ്യന്‍ താരങ്ങളായ ഓങ് യൂ സിന്‍-ടിയോ ഇ യി സംഖ്യത്തെയാണ് ഇന്ത്യന്‍ ടീം പരാജയപ്പെടുത്തിയത്. സ്കോര്‍: 16-21, 21-17, 21-19.1965 ലാണ് ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യ അവസാനമായി സ്വര്‍ണം നേടിയത്. പുരുഷ സിംഗിള്‍സില്‍ ദിനേശ് ഖന്നയായിരുന്നു അന്ന് സ്വര്‍ണം നേടിയത്. 1971-ല്‍ ദിപു ഘോഷ്-രാമന്‍ ഘോഷ് സഖ്യം വെങ്കലം നേടിയതാണ് ഇതിന് മുമ്ബുള്ള മികച്ച നേട്ടം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *