നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ നായികയാകാനൊരുങ്ങി അഭിരാമി


നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ നായികയാകാനൊരുങ്ങി അഭിരാമി. നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ഗരുഡന്‍ എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയായാണ് താരമെത്തുന്നത്.മെയ് 12-ന് കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കും. ചിത്രത്തില്‍ സുരേഷ് ഗോപിയോടൊപ്പം ബിജു മേനോനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


ഒരു ഇടവേളയ്‌ക്കു ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ദിവ്യ പിള്ള ആണ് ബിജു മേനോന്റെ നായിക. മേജര്‍ രവിയുടെ ശിഷ്യനാണ് അരുണ്‍ വര്‍മ്മ. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ആണ് ഗരുഡന്റെ രചന നിര്‍വഹിക്കുന്നത്. അഞ്ചാം പാതിരയ്‌ക്കുശേഷം ക്രൈം ത്രില്ലര്‍ ചിത്രത്തിന് മിഥുന്‍ രചന നിര്‍വഹിക്കുന്നു, അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍ ആണ് നിര്‍മ്മാണം.


അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത കഥാപുരുഷന്‍ സിനിമയില്‍ ബാലതാരമായി അഭിനയിച്ചാണ് അഭിരാമി എത്തുന്നത്. ടീനേജ് കഥാപാത്രമായി ആദ്യമായി അഭിനയിച്ച പത്രം സിനിമയില്‍ സുരേഷ് ഗോപിയായിരുന്നു നായകന്‍. തുടര്‍ന്ന് മിലേനിയം സ്റ്റാഴ്സ്, മേഘസന്ദേശം എന്നീ ചിത്രങ്ങളില്‍സുരേഷ് ഗോപിയും അഭിരാമിയും ഒരുമിച്ചു. 2014ല്‍ മാധവ് രാംദാസ് സംവിധാനം ചെയ്ത അപ്പോത്തിക്കരി സിനിമയിലാണ് ഇരുവരും നായകനും നായികയുമായി അവസാനം അഭിനയിച്ചത്



Sharing is Caring