താനൂർ ബോട്ടപകടത്തിൽ ബോട്ടുടമക്കെതിരെ കൊലക്കുറ്റം ചുമത്തി

താനൂർ ബോട്ടപകടത്തിൽ ബോട്ടുടമക്കെതിരെ കൊലക്കുറ്റം ചുമത്തി. ബോധപൂർവമായ നരഹത്യയെന്ന് മലപ്പുറം എസ്പി സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു. 302 ഐപിസി പ്രകാരമാണ് കോടതിക്ക് റിപ്പോർട്ട് കൊടുക്കുക.

നാസറിനെ 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കും. തുടർന്ന് കസ്റ്റഡിയിൽ വാങ്ങിയ ശേഷം തെളിവെടുപ്പും തുടർ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം.ഒപ്പം കേസുമായി ബന്ധപ്പെട്ട് ബോട്ടിന്റെ വിദഗ്ധ പരിശോധന നടത്തേണ്ടതുണ്ട്.

കൊച്ചിൻ യൂണിവേഴ്സിറ്റിയിലുള്ള സാങ്കേതിക വിദഗ്ധർ അടങ്ങുന്ന ടീം വരുംദിവസങ്ങളിൽ ബോട്ടിൽ പരിശോധന നടത്തുമെന്നും എസ്പി വ്യക്തമാക്കി. ബോട്ടിന്റെ ഡ്രൈവർ ദിനേശ് എന്നയാളടക്കമുള്ള ജീവനക്കാർ ഒളിവിലാണ്. ഇവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇവരുടെ അറസ്റ്റും വരുംദിവസങ്ങളിൽ ഉണ്ടാകുമെന്ന് എസ്പി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *